പ്രശാന്തകേരളം.....
ഈ വലിയ ലോകത്തിലെ എന്റെ ചെറിയ ചിന്താജ്വാലകള് .......
Tuesday, September 27, 2011
Monday, June 27, 2011
കണക്കെടുപ്പ്
അവര്‍ വരുന്നുണ്ട് ഇന്നലെ പുരചോര്‍ന്നുകൊണ്ട
മഴയുടെയും കീറോലയ്ക്കുള്ളിലൂടെകണ്ട നക്ഷത്രങ്ങളുടെയും
കണക്കെടുത്ത്കപ്പം ചുമത്താന്‍
ആയുസ്സ്
പുലര്‍ന്നാല്‍ ഇരുട്ടുന്നതുവരെ ഇരുട്ടിയാല്‍ പുലരുന്നതുവരെ
അത്രയേയുള്ളൂ ഈ രാത്രിയുടെയും പകലിന്റെയും ആയുസ്സ്...
Thursday, November 5, 2009
സംഭവിച്ചത് ..
മൌനം
ഇപ്പോള്‍ നിന്റെ ചോദ്യങ്ങള്‍ക്ക് ഒരുത്തരത്തിനായി
വാക്കുകളെ ഞാന്‍ കുരുക്കിട്ടു പിടിക്കുന്നു .......
ശബ്ദം
സത്യം പറഞ്ഞതിനു ശിക്ഷയായി
നിങ്ങള്‍ തകര്‍ത്ത എന്റെ തലയോട്ടിയും
തെമ്മാടിക്കുഴിയില്‍ വലിച്ചെറിഞ്ഞ
എന്റെ ദേഹവും പുഴുവരിച്ചു തീര്‍ന്നെങ്കിലും
ഒന്നുണ്ട് ബാക്കി ഇനിയും തണുക്കാത്ത,
തപിച്ചു പൊന്തുന്ന എന്റെ ചിന്തകള്‍ ...
പണ്ടു നീ ചോദിച്ച ചോദ്യങ്ങള്‍കൊക്കെ
എന്റെ ഉത്തരം നീണ്ട മൌനങ്ങളായിരുന്നു.....ഇപ്പോള്‍ നിന്റെ ചോദ്യങ്ങള്‍ക്ക് ഒരുത്തരത്തിനായി
വാക്കുകളെ ഞാന്‍ കുരുക്കിട്ടു പിടിക്കുന്നു .......
ശബ്ദം
സത്യം പറഞ്ഞതിനു ശിക്ഷയായി
നിങ്ങള്‍ തകര്‍ത്ത എന്റെ തലയോട്ടിയും
തെമ്മാടിക്കുഴിയില്‍ വലിച്ചെറിഞ്ഞ
എന്റെ ദേഹവും പുഴുവരിച്ചു തീര്‍ന്നെങ്കിലും
ഒന്നുണ്ട് ബാക്കി ഇനിയും തണുക്കാത്ത,
തപിച്ചു പൊന്തുന്ന എന്റെ ചിന്തകള്‍ ...
Monday, September 7, 2009
യാത്ര
സ്വപ്നങ്ങളില്‍ തട്ടി വീണതാണ്
ജീവിതത്തിന്റെ പടവുകള്‍ കയറിയപ്പോള്‍
അവയുടെ വക്കുകള്‍ തട്ടി മുറിഞ്ഞു നീറുന്നുണ്ട്
കരയണമെന്നുണ്ട് പക്ഷേ
ദിനാറും ദിര്‍ഹവും തൊണ്ടയില്‍ കുരുക്കുന്നു
ഒന്നു പിടയ്കണമെന്നുണ്ട് പക്ഷെ
കൈകാലുകള്‍ മരുഭൂവിലാഴ്നിരിക്കുന്നു
നിശബ്ദമായി കണ്ണീര്‍ ഒഴുകിപരക്കുമ്പോള്‍
ഇനിയും അകലേക്ക് നീങ്ങുന്ന പടവുകളും
ഒടിഞ്ഞു ക്രമം തെറ്റിയ
ചൂണ്ടു പലകകളും മാത്രം മുന്നില്‍
ജീവിതത്തിന്റെ പടവുകള്‍ കയറിയപ്പോള്‍
അവയുടെ വക്കുകള്‍ തട്ടി മുറിഞ്ഞു നീറുന്നുണ്ട്
കരയണമെന്നുണ്ട് പക്ഷേ
ദിനാറും ദിര്‍ഹവും തൊണ്ടയില്‍ കുരുക്കുന്നു
ഒന്നു പിടയ്കണമെന്നുണ്ട് പക്ഷെ
കൈകാലുകള്‍ മരുഭൂവിലാഴ്നിരിക്കുന്നു
നിശബ്ദമായി കണ്ണീര്‍ ഒഴുകിപരക്കുമ്പോള്‍
ഇനിയും അകലേക്ക് നീങ്ങുന്ന പടവുകളും
ഒടിഞ്ഞു ക്രമം തെറ്റിയ
ചൂണ്ടു പലകകളും മാത്രം മുന്നില്‍
പ്രകൃതി ദുരന്തം
Saturday, August 29, 2009
കാലം
Monday, August 24, 2009
ഭാരം
ഉയര്‍ന്നു പറക്കുമ്പോള്‍ കൂടുന്ന
ഭാരം കുറയ്ക്കാനായി ആ പക്ഷി
തന്റെ രണ്ടു ചിറകും മുറിച്ചു കളഞ്ഞു .....
ഭാരം കുറയ്ക്കാനായി ആ പക്ഷി
തന്റെ രണ്ടു ചിറകും മുറിച്ചു കളഞ്ഞു .....
ദിക്കുകള്‍
വടക്കോട്ട് പോകുന്ന ട്രെയിനില്‍
തെക്കോട്ട് നോക്കിയിരുന്ന
അയാളുടെ മനസ്സു കിഴക്കും
ശരീരം പടിഞ്ഞാറുമായിരുന്നു
തെക്കോട്ട് നോക്കിയിരുന്ന
അയാളുടെ മനസ്സു കിഴക്കും
ശരീരം പടിഞ്ഞാറുമായിരുന്നു
Subscribe to:
Posts (Atom)