Monday, September 7, 2009

യാത്ര

സ്വപ്നങ്ങളില്‍ തട്ടി വീണതാണ്
ജീവിതത്തിന്റെ പടവുകള്‍ കയറിയപ്പോള്‍
അവയുടെ വക്കുകള്‍ തട്ടി മുറിഞ്ഞു നീറുന്നുണ്ട്
കരയണമെന്നുണ്ട് പക്ഷേ
ദിനാറും ദിര്‍ഹവും തൊണ്ടയില്‍ കുരുക്കുന്നു
ഒന്നു പിടയ്കണമെന്നുണ്ട് പക്ഷെ
കൈകാലുകള്‍ മരുഭൂവിലാഴ്നിരിക്കുന്നു
നിശബ്ദമായി കണ്ണീര്‍ ഒഴുകിപരക്കുമ്പോള്‍
ഇനിയും അകലേക്ക് നീങ്ങുന്ന പടവുകളും
ഒടിഞ്ഞു ക്രമം തെറ്റിയ
ചൂണ്ടു പലകകളും മാത്രം മുന്നില്‍

പ്രകൃതി ദുരന്തം






പുറത്താണ് പേമാരിയും,
മിന്നലുകളും, കൊടും വെയിലും
ഉള്ളില്‍ പ്രളയവും ,ഇടിമുഴക്കവും,
കത്തുന്ന ഹൃദയവും
എന്നെങ്കിലും ഇവര്‍ ഒരുമിക്കുമായിരിക്കും
പ്രളയം കണ്ണീരായും നെഞ്ചിലെ മുഴക്കം
തുള്ളി രക്തമായും പുറത്തു വരുമ്പോള്‍
കത്തുന്ന എന്റെ ഹൃദയമാകും
ചിതക്ക്‌ ആദ്യം തിരികൊളുതുതുന്നത്