Thursday, November 5, 2009

സംഭവിച്ചത് ..

മൌനം
പണ്ടു നീ ചോദിച്ച ചോദ്യങ്ങള്‍കൊക്കെ
എന്റെ ഉത്തരം നീണ്ട മൌനങ്ങളായിരുന്നു.....
ഇപ്പോള്‍ നിന്റെ ചോദ്യങ്ങള്‍ക്ക് ഒരുത്തരത്തിനായി
വാക്കുകളെ ഞാന്‍ കുരുക്കിട്ടു പിടിക്കുന്നു .......

ശബ്ദം
സത്യം പറഞ്ഞതിനു ശിക്ഷ
യായി
നിങ്ങള്‍ തകര്‍ത്ത എന്റെ തലയോട്ടിയും
തെമ്മാടിക്കുഴിയില്‍ വലിച്ചെറിഞ്ഞ
എന്റെ ദേഹവും പുഴുവരിച്ചു തീര്‍ന്നെങ്കിലും
ഒന്നുണ്ട് ബാക്കി ഇനിയും തണുക്കാത്ത,
തപിച്ചു പൊന്തുന്ന എന്റെ ചിന്തകള്‍ ...




Monday, September 7, 2009

യാത്ര

സ്വപ്നങ്ങളില്‍ തട്ടി വീണതാണ്
ജീവിതത്തിന്റെ പടവുകള്‍ കയറിയപ്പോള്‍
അവയുടെ വക്കുകള്‍ തട്ടി മുറിഞ്ഞു നീറുന്നുണ്ട്
കരയണമെന്നുണ്ട് പക്ഷേ
ദിനാറും ദിര്‍ഹവും തൊണ്ടയില്‍ കുരുക്കുന്നു
ഒന്നു പിടയ്കണമെന്നുണ്ട് പക്ഷെ
കൈകാലുകള്‍ മരുഭൂവിലാഴ്നിരിക്കുന്നു
നിശബ്ദമായി കണ്ണീര്‍ ഒഴുകിപരക്കുമ്പോള്‍
ഇനിയും അകലേക്ക് നീങ്ങുന്ന പടവുകളും
ഒടിഞ്ഞു ക്രമം തെറ്റിയ
ചൂണ്ടു പലകകളും മാത്രം മുന്നില്‍

പ്രകൃതി ദുരന്തം






പുറത്താണ് പേമാരിയും,
മിന്നലുകളും, കൊടും വെയിലും
ഉള്ളില്‍ പ്രളയവും ,ഇടിമുഴക്കവും,
കത്തുന്ന ഹൃദയവും
എന്നെങ്കിലും ഇവര്‍ ഒരുമിക്കുമായിരിക്കും
പ്രളയം കണ്ണീരായും നെഞ്ചിലെ മുഴക്കം
തുള്ളി രക്തമായും പുറത്തു വരുമ്പോള്‍
കത്തുന്ന എന്റെ ഹൃദയമാകും
ചിതക്ക്‌ ആദ്യം തിരികൊളുതുതുന്നത്

Saturday, August 29, 2009

കാലം


അന്ന്,
മറഞ്ഞും തെളിഞ്ഞും വരുന്ന
ഓര്‍മകളുടെ വെളിച്ചത്തില്‍
തന്നെ പ്രാപിച്ചവരുടെ മുഖങ്ങള്‍
വിളിച്ചുപരഞ്ഞതിനു
ഏറ്റുവാങ്ങേണ്ടിവന്ന പരിഹാസങ്ങള്‍
ഇന്ന്‍ ,
ഇരുട്ടില്‍ മുഖംമൂടികളണിഞ്ഞുവന്നു
ഭോഗിച്ചവരുടെ ആയുധങ്ങള്‍
തിരിച്ചറിയാതെപോയ
ഒരു പെണ്ണിന്റെ നിസ്സഹായത...

Monday, August 24, 2009

പ്രണയം

പ്രണയത്തിനു കണ്ണില്ലെന്ന്
പറഞ്ഞ കാമുകന്‍
അവളുടെ രണ്ടു കണ്ണും
ചൂഴ്ന്നു കടന്നു കളഞ്ഞു

ഭാരം

ഉയര്‍ന്നു പറക്കുമ്പോള്‍ കൂടുന്ന
ഭാരം കുറയ്ക്കാനായി ആ പക്ഷി
തന്റെ രണ്ടു ചിറകും മുറിച്ചു കളഞ്ഞു .....

ദിക്കുകള്‍

വടക്കോട്ട്‌ പോകുന്ന ട്രെയിനില്‍
തെക്കോട്ട്‌ നോക്കിയിരുന്ന
അയാളുടെ മനസ്സു കിഴക്കും
ശരീരം പടിഞ്ഞാറുമായിരുന്നു